അമ്പലപ്പുഴ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ജില്ലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്കും, പഠനം പൂർത്തിയാക്കിയവർക്കും അമ്പലപ്പുഴ ഗവ. കോളേജിലെ കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കോമേഴ്‌സിലും ജനറൽ പേപ്പറിനും യു.ജി.സി - നെറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം നൽകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുൻഗണന. അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്ന പരിശീലന പരിപാടിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ, അവരുടെ പേര്, വയസ്സ്, ജാതി/മതം, വാർഷിക വരുമാനം, ബിരുദാനന്തര ബിരുദ വിഷയം, ലഭിച്ച മാർക്കിന്റെ ശതമാനം, പഠിക്കുന്ന/പഠിച്ച സ്ഥാപനത്തിന്റെ പേര് എന്നിവ drbijugopalvaikom@gmail.com എന്ന ഐ.ഡി യിലേയ്ക്ക് മെയിൽ ചെയ്യണം. 8848483855 എന്ന ഫോൺ നമ്പറിലേയ്ക്ക് പേര്, വിഷയം എന്നിവ വാട്ട്സാപ്പുേ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : ഡോ. ബിജു ഗോപാൽ: 8848483855.