ആലപ്പുഴ: 2000 ജനുവരി 1മുതൽ 2023 ഒക്ടോബർ 31 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാർഥികൾക്കുമുൾപ്പെടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുനസ്ഥാപിക്കാം. മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാതെ ജോലി വിടുതൽ ചെയ്തവർക്കുംനിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമാധികാരിയിൽ നിന്നും നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും അസ്സൽ രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനസ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 31 വരെയുള്ളപ്രവൃത്തി ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കാർഡ് സഹിതം മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷ നൽകാം. റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ www.eemployment.kerala.gov.im എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും പുതുക്കാം.