
അമ്പലപ്പുഴ: ചമ്പക്കുളം ഫാ.തോമസ് പോരുക്കര സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനംചെയ്തു. ഫാ.ചാക്കോ അക്കത്തറ അദ്ധ്യക്ഷനായി.കെ.യു.ആഗ്നസ് മേരി ആന്റണി സംസാരിച്ചു. വിവിധ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഫാ.സുബിൻ കോട്ടൂർ നിർവഹിച്ചു.പോരുക്കര ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ കരോൾ ഗാനം അവതരിപ്പിച്ചു. ജയിസൺ ജോർജ് ജോബിച്ചൻ സ്വാഗതവും ഫെബിൻ ബിജു നന്ദിയും പറഞ്ഞു.