
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങൾ ആശുപത്രി ഒ. പി ബ്ലോക്കിന് സമീപം ആരംഭിച്ച കഫേ എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം.ദീപ, സി.ഡി.എസ് ചെയർപേഴ്സൺ ലേഖപ്രഭ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലേഖമോൾ സനിൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.