s

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ, വർക്കർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ ക്രമക്കേട് നടക്കുന്നതായി കോൺഗ്രസ് പാർലമെന്ററി കമ്മിറ്റി യോഗം ആരോപിച്ചു. 2019ലാണ് അപേക്ഷ ക്ഷണിച്ചത്. ഇത്രകാലവും അഭിമുഖം നടത്താതെ, എൽ.ഡി.എഫ് പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി ഏതാനും ദിവസങ്ങളായി അഭിമുഖം നടന്നു വരികയാണെന്ന് യോഗം ആരോപിച്ചു. ഗ്രാമപഞ്ചായത്തംഗം അഡ്വ.എം.രവീന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. എം.അനിൽകുമാർ, വിഷ്ണു, സിനിമോൾ ജോജി, സിജി നവാസ്, പ്രസീദ ബാബു എന്നിവർ സംസാരിച്ചു.