ആലപ്പുഴ: വടക്കനാര്യാട് പറവയ്ക്കൽ ശ്രീഭൂതകാല നാഗയക്ഷി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 27ന് സമാപിക്കും. ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരി, ക്ഷേത്രം സ്ഥപതി എം.കെ.ഗോവിന്ദൻ നമ്പൂതിരി മേനാട്ടുമന, ക്ഷേത്രം മേൽശാന്തി നാരായണൻ എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഏരൂർ രാധാകൃഷ്ണൻ, കണക്കൂർ ജയചന്ദ്രൻ, ചേർത്തല പൊന്നപ്പൻ, പ്രജിത്ത് ചേർത്തല എന്നിവർ പാരായണം നടത്തും. പി.വാസുദേവൻ നായർ രക്ഷാധികാരിയും എൻ,മുരളീധരൻ കൺവീനറുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.