
അമ്പലപ്പുഴ: ലയൺസ് ആലപ്പുഴ എൻ. ആർ. ഐ ക്ലബ്ബിന്റെ ക്രിസ്മമസ്, ന്യൂ ഇയർ ആഘോഷത്തിന് പറവൂർ മര്യാധാമിൽ വൃക്ക രോഗ, ഹൃദ്രോഗ നിർണയ മെഡിക്കൽ ക്യാമ്പോടെ തുടക്കം കുറിച്ചു. മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിയുടെ സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പുഴ ആർ. ടി. ഒ ഡിലു എ. കെ. മുഖ്യതാഥിതിയായി. ഫാദർ ജോഷി പുതു വർഷ സന്ദേശം നൽകി. ക്ലബ്ബ് പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി . സെക്രട്ടറി ജഗൻ കെ. പി, എബി തോമസ്, സിസ്റ്റർ ആഞ്ചലേയ , സോജൻ വർഗീസ്, സാബു, വിനേഷ് പി.വി , സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.