മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 308ാം നമ്പർ ഈരേഴ വടക്ക് ശാഖായോഗത്തിന്റെ 33ാമത് പ്രതിഷ്ഠാ വാർഷികാഘോഷവും പൊതുസമ്മേളനവും 25ന് ഗുരുക്ഷേത്രാങ്കണത്തിൽ നടക്കും. അനീഷ് സൂര്യനാരായണ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. രാവിലെ 6ന് ശാഖാ യോഗം പ്രസിഡന്റ് മരോട്ടിമൂട്ടിൽ എൻ.രവി പതാക ഉയർത്തും. 8 ന് മഹാഗുരുപൂജ, മഹാനിവേദ്യം 9.30 ന് സമൂഹ പ്രാർത്ഥന,10ന് പ്രഭാഷണം 10.30ന് പൊതുസമ്മേളനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ.രവി മരോട്ടിമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, യൂണിയൻ കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജ് , സുരേഷ് പള്ളിക്കൽ ,യൂത്ത് മൂവ്മെന്റ് ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി അഖിലേഷ് ,യൂണിയൻ വൈദിക സമിതി കൺവീനർ രാമനാഥൻ സ്വാതി , യൂണിയൻ വനിതാസംഘം കൺവീനർ സുനി ബിജു ,അഡ്വ.എം.പ്രസാദ് തുണ്ടത്തിൽ, ഉഷ എസ് , സുനി രവി എന്നിവർ സംസാരിക്കും. ശാഖാ യോഗം സെക്രട്ടറി ആർ.രാജൻ ഇടയിരേത്ത് സ്വാഗതവും ആർ.രവി ശാന്താനിലയം നന്ദിയും പറയും.