
ആലപ്പുഴ: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്ക്ക് പുതുവർഷ സന്ദേശമെഴുതിയ 1500 കാർഡുകൾ അയച്ചു.
ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ കാർഡുകൾ കുട്ടികൾ തന്നെ തരം തിരിച്ച് പാക്ക് ചെയ്ത് തപാൽ വകുപ്പ് വഴിയാണ് മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്. സ്‌കൂൾ പ്രധാന അദ്ധ്യാപിക ജെ.ഗീത, എസ്.എം.സി ചെയർമാൻ പി.വിനീതൻ, വൈസ് ചെയർമാൻ കെ.വി.രതീഷ്, പി.ടി.എ അംഗം മജീദ് കലവൂർ തുടങ്ങിയവർ നേതൃത്വം നൽകി.