
ആലപ്പുഴ: ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരകായുധം കൈവശം വെച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിലായി. പുന്തോപ്പ് വാർഡിൽ വാലിശ്ശേരി വീട്ടിൽ ഗബ്രിയേലിനെയാണ് (20) കിടങ്ങാംപറമ്പ്- മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് നിയോഗിച്ച ഷാഡോ പൊലീസ് പിടികുടിയത്.