
ചെന്നിത്തല: എൻ.സി.സി 10 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ ദശദിന ക്യാമ്പിന് തുടക്കമായി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി 500 കേഡറ്റുകളാണ് 10 ദിവസം നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഉദ്‌ഘാടനം കമാൻഡിംഗ് ഓഫീസർ കേണൽ രാഹുൽ ഘോഷ് നിർവഹിച്ചു. നവോദയ പ്രിൻസിപ്പൽ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫീസർമാരായ ജ്യോതിഷ്, അലക്സ് വർഗീസ് മാവേലിക്കര, ഷാലു, ശുഭ ജി.നായർ, അനീഷ, സുബേദാർ മേജർ ഷിബു കെ.എം, സുബേദാർമാരായ ദിലീപ്, സന്ദീപ് പാൽ, രാജ, നായിക് സുബെദാർ ജർമൽ സിംഗ്, ഹവീൽദാർ ഹരീഷ് എന്നിവർ സംസാരിച്ചു.