
മാന്നാർ : മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും നഷ്ടപ്പെടുന്ന കാലത്ത് വിവര സാങ്കേതികവിദ്യ മനുഷ്യ നന്മയ്ക്കുവേണ്ടിയാവണമെന്നും സാങ്കേതിക വിദ്യയുടെ ദുരുപയോഗം വർദ്ധിച്ചു വരുന്ന ഇക്കാലത്ത്, ഇതിനെ ഗൗരവമായി കാണുവാൻ മാതാപിതാക്കൾക്കും സമൂഹത്തിനും കഴിയണമെന്നും കേരളാ കൗൺസിൽ ഒഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗൺസിൽ ഒഫ് ചർച്ചസ് കറന്റ് അഫേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സഹകരണത്തിൽ 'സൈബർ ലോകവും വർത്തമാന കാലവും ' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.സി കറന്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ സൈബർസെൽ സബ് ഇൻസ്പെക്ടർ സജികുമാർ വിഷയാവതരണം നടത്തി. കെ.സി.സി കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, വികാരി ഫാ.ജെയിൻ സി.മാത്യു, പ്രോഗ്രാം കൺവീനർ അനൂപ് വി.തോമസ്, ടി.ജെ ജോസഫ്, വിജു പി.ജി, സാബു ടി.എസ്, ഷാരോൺ തോമസ് എന്നിവർ
സംസാരിച്ചു.