
അമ്പലപ്പുഴ : പിണറായി ഭരണം സർക്കാർ സ്ഥാപനങ്ങളെ അന്ത്യശ്വാസം വലിക്കുന്ന അവസ്ഥയിലാക്കിയെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. അമ്പലപ്പുഴയിൽ ചേർന്ന ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷനായി . സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ,ദക്ഷിണ മേഖല സെക്രട്ടറി സുരേഷ് ബാബു, മേഖല പ്രസിഡന്റ് കെ.സോമൻ , ബി. കൃഷ്ണകുമാർ, വിമൽ രവീന്ദ്രൻ , അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.