s

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിലുള്ള 91ാമത് ശിവഗിരി-ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബരദീക്ഷ ചടങ്ങ് 777 ാം നമ്പർ കോയിൽമുക്ക് ഗുരുക്ഷേത്രാങ്കണത്തിൽ നടന്നു. യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യൂണിയൻ കൗൺസിലറും സ്വാഗതസംഘം ചെയർമാനുമായ പി.വി.സന്തോഷ് വേണാട് അദ്ധ്യക്ഷനായി. കോട്ടയം യൂണിയൻ ശ്രിനാരായണ ധർമ്മ പഠനകേന്ദ്രത്തിലെ രാജീവ് കൂരോപ്പട മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം യൂണിയൻ പ്രസിഡന്റ്

സുജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തുകയും പദയാത്രികർക്ക് പീതാംബരദീക്ഷ നൽകുകയും ചെയ്തു.

യൂണിയൻ കൗൺസിലർമാരായ ഉമേഷ് കൊപ്പാറയിൽ, സിമ്മി ജിജി, യൂണിയൻ യൂത്ത്മൂവ്മെൻ്റ് ചെയർമാൻ ഉണ്ണിക്കുട്ടൻ ഹരിദാസ്, ബാലജനയോഗം യൂണിയൻ സെക്രട്ടറി ശ്രീരാഗ് എന്നിവർ സംസാരിച്ചു.

യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ സുജിത്ര രാജേന്ദ്രൻ, മൈക്രോഫിനാൻസ് യൂണിയൻ കോഡിനേറ്റർ വിമല പ്രസന്നൻ, വനിതാസംഘം യൂണിയൻ കൗൺസിലർ സുജി സന്തോഷ് , യൂണിയൻ യൂത്ത്മൂവ്മെന്റ് വൈസ് ചെയർമാൻ കവിൻ കടമാട്, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ എം.എസ്.സജികുമാർ, യൂണിയൻ വനിതാസംഘം ഖജാൻജി വിജയമ്മ രാജൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.പി.ശാന്ത സ്വാഗതവും ശാഖയോഗം സെക്രട്ടറി പി.ടി.സുരേഷ് നന്ദിയും പറഞ്ഞു.