മാവേലിക്കര : കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ പരിചയപ്പെടുത്തുന്നതിനായി ജില്ലയിൽ നടക്കുന്ന വികസിത ഭാരത സങ്കൽപ്പ യാത്ര ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ എത്തി. ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ നടന്ന പൊതുപരിപാടി ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തംഗവും പാർലമെന്ററി പാർട്ടി ലീഡറുമായ എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ലീഡ് ബാങ്ക് കോഡിനേറ്റർ അരുൺകുമാർ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബി.ശ്രീകുമാർ, അരുൺ, അമൃത, ലതാ ശേഖർ, ബാങ്ക് പ്രതിനിധികൾ, പോസ്റ്റൽ വകുപ്പ്, കൃഷി വിജ്ഞാൻ കേന്ദ്രം, ബി.എസ്.എൻ.എൽ, ഭാരത്‌ ഗ്യാസ് ഏജൻസി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ പ്രതിനിധികൾ വിവിധ കേന്ദ്ര പദ്ധതികൾ വിശദീകരിച്ചു. പൊതുപ്രവർത്തകരായ പാലമുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, മോനിഷ മോഹൻ, സി.ദേവാനന്ദ്, കണ്ണൻ ചെട്ടികുളങ്ങര, അഡ്വ.ഹേമ, അഡ്വ.ഹരി ഗോവിന്ദ്, കരിപ്പുഴ ചന്ദ്രൻ, സി.വിജയകുമാർ, എസ്.മഹേശൻ, വിനോദിനി നായർ, മഹേശ്വരി, മോഹനക്കുറുപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.