മാവേലിക്കര: എ.ആർ.രാജരാജവർമ സ്മാരക ഭരണസമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൻ രചിച്ച ഓണാട്ടുകര ഓർമകൾ എന്ന പുസ്തകം നാളെ രാവിലെ 10ന് ശാരദാമന്ദിരത്തിൽ എം.എസ്.അരുൺകുമാർ എം.എൽ.എ പ്രകാശനം ചെയ്യും. ഓണാട്ടുകരയിലെ 50 വ്യക്തികൾ എഴുതിയ ആത്മകഥകളുടെ ആസ്വാദനമാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിലെ ഒരു ആത്മകഥയുടെ രചയിതാവായ എസ്.എം.സാദിഖ് പുസ്ത‌കം ഏറ്റുവാങ്ങും.