ചാരുംമൂട് : 14-ാമത് ഓണാട്ടുകര കാർഷികോത്സവം 27 മുതൽ 31 വരെ പറയംകുളം ആവണി ഗ്രൗണ്ടിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാർഷിക പ്രദർശനം, കാർഷിക വാണിഭം കന്നുകാലി പ്രദർശനം, കാർഷിക സംവാദം, കാർഷികവിള മത്സരം, നാടൻ ഭക്ഷ്യമേള, ക്വിസ് മത്സരം, കലാ-സാംസ്കാരിക സസ്യഎന്നിവയാണ് പ്രധാന പരിപാടികൾ. സർക്കാരിന്റെ വിവിധ വകുപ്പുകളുടെയടക്കം 55 ഓളം സ്റ്റാളുകൾ ഉണ്ടാവും. 27 ന് വൈകിട്ട് 4 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷിക പ്രദർശനവും നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ ഡോ.ഗോപകുമാരൻ നായർ സ്റ്റാൾ ഉദ്ഘാടനവും നിർവ്വഹിക്കും. വൈകിട്ട് 7 ന് ഗാനമേള, തിരുവാതിര, ഭരതനാട്യം. 28 ന് ഉച്ചയ്ക്ക് 2.30 ന് വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, വൈകിട്ട് 7 ന് തിരുവാതിര, നാടോടി നൃത്തം, 7-30 ന് ഗാനമേള. 29 ന് വൈകിട്ട് 6 ന് കവിയരങ്ങ്, 7-30 ന് തിരുവാതിര. 30 ന് ഉച്ചയ്ക്ക് 2 ന് ഭക്ഷ്യമേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മുൻ.എം.പി സി.എസ്.സുജാത അധ്യക്ഷത വഹിക്കും. വൈകിട്ട് 7 ന് തോൽപ്പാവക്കൂത്ത്,രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ . 31 ന് രാവിലെ സഹകരണ കാർഷികം - സംവാദം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ജി.ഹരിശങ്കർ അധ്യക്ഷത വഹിക്കും. വൈകിട്ട് 3 ന് സമാപന സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മാനദാനം നടത്തും. അനു കുഞ്ഞുമോൻ, ബി.എസ്. ഇന്ദുലേഖ എന്നിവരെ ചടങ്ങിൽ ആദരിക്കും.സ്വാഗത സംഘം ജനറൽ കൺവീനർ ജി.മധുസൂദനൻ നായർ, ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്ബ്സ് വൈസ് പ്രസിഡന്റ് ആർ.പത്മാധരൻ നായർ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ എസ്.ഷാജഹാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നൂറനാട് രാമചന്ദ്രൻ, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ ഡി.രാജേഷ് കുമാർ, കൺവീനർ പ്രഭ വള്ളികുന്നം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.