ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂളിന്റെ വാർഷിക ആഘോഷം നാളെ രാവിലെ 9ന് ഐ എച്ച്.ആർ.ഡി ഡയറക്ടർ വി. .എ.അരുൺ കുമാർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ.അശോകപ്പണിക്കർ അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ എ.അമ്പിളി റിപ്പോർട്ട് അവതരിപ്പിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ യു.ജയൻ , കലാമണ്ഡലം ജിഷ്ണു പ്രതാപ് , പൂർവ്വ വിദ്യാർത്ഥിയും സംഗീത സംവിധായകനുമായ അസിം റോഷൻ, പി.ടി.എ പ്രസിഡന്റ് എസ്.സുഷീർ, വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ , സ്റ്റാഫ് പ്രതിനിധി സിന്ധു എന്നിവർ സംസാരിക്കും. തുടർന്ന് സമ്മാന വിതരണവും നടക്കും.സ്കൂൾ ഹെഡ് ഗേൾ ഗൗരി പ്രഭാഷ് സ്വാഗതവും ഹെഡ് ബോയ് അഭിഷേക് അനിൽ നന്ദിയും പറയും.