മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 296ാം നമ്പർ ഉമ്പർനാട് പോനകം ശാഖാ യോഗത്തിൽ നവീകരിച്ച ശാഖ ഓഫീസിന്റേയും ഹാളിന്റേയും ഉദ്ഘാടനവും വാർഷിക പൊതുയോഗവും റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണവും. ശാഖ പ്രസിഡന്റ് കൃഷ്ണൻകുട്ടി ആമുഖ പ്രസംഗവും നടത്തി . ശാഖ സെക്രട്ടറി ലളിത റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, എൽ.അമ്പിളി , നവീൻ വി.നാഥ് , തുടങ്ങിയവർ സംസാരിച്ചു.