photo

ചേർത്തല: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പട്ടണക്കാട്, വെട്ടയ്ക്കൽ,വയലാർ ഈസ്​റ്റ് വെസ്​റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടണക്കാട് പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷന് സമീപത്ത് തടഞ്ഞ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കുർ ഉദ്ഘാടനം ചെയ്തു.പട്ടണക്കാട് മണ്ഡലം പ്രസിഡന്റ് പി.എം.രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി മുൻ അംഗം കെ.ആർ.രാജേന്ദ്രപ്രസാദ്, ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ, ബ്ലോക്ക് കമ്മ​റ്റി മുൻ പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ടി.എച്ച്.സലാം, മധു വാവക്കാട്, പഞ്ചായത്തു വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ, മണ്ഡലം പ്രസിഡന്റുമാരായ എ.കെ.ഷെറീഫ്, കെ.ബി.റഫീക്,ജെയിംസ് തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു.