ആലപ്പുഴ: തൃപ്പാദഗുരുകുലം ചേവണ്ണൂർ കളരിയിൽ നിന്ന് പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര 29ന് ആരംഭിക്കും. ചേവണ്ണൂർ കളരിയിൽ നിന്നുള്ള വിളബര പദയാത്ര 27,28 തീയതികളിൽ നടക്കും .28ന് വൈകിട്ട് 4ന് സർവമത ശതാബ്ദി സമ്മേളനവും പദയാത്രയും ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം മുഖ്യരക്ഷാധികരി സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. കായംകുളം സെന്റ് ആന്റണീസ് ചർച്ച് ഇടവക വികാരി ഫാ. ലാസർ എസ്.പട്ടകടവ്, കായംകുളം ടൗൺമുസ്ളിം ജമാ അത്ത് ഇമാം അൽ ഹജ് ജലാലുദ്ദീൻ മൗലവി, തമിഴ്നാട് ഗോകുലാശ്രമം ആൻഡ് ആനന്ദഭാവന ആശ്രമം മഠാധിപതി സ്വാമി ബോധാനന്ദ തീർത്ഥം എന്നിവർ സർവമത പ്രഭാഷണം നടത്തും. കെ.മുരളീധരൻ ആദരവ് നിർവഹിക്കും.
ചീഫ് കോർഡിനേറ്റർ വിനോദ്കുമാർ വാരണപ്പള്ളി ആമുഖപ്രഭാഷണം നടത്തും. അഡ്വ. കെ.ഗോപിനാഥൻ, പി.പ്രദീപ് ലാൽ, എസ്.പവനനാഥൻ, ഇ.ശ്രീദേവി, ടി.ജി.രാജഗോപാൽ, കെ.കെ.അരവിന്ദാക്ഷൻ, പ്രശാന്ത് രാജേന്ദ്രൻ, മുതുപ്പള്ളി സെയ്ദ്, ബാലചന്ദ്രൻ ചേവണ്ണൂർ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ വി.എം.അമ്പിളിമോൻ സ്വാഗതവും ജയകുമാർ കരുണാലയം നന്ദിയും പറയും. ജയകുമാർ കരുണാലയം ആണ് . പദയാത്ര ക്യാപ്റ്റൻ .