
ആലപ്പുഴ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഹരിപ്പാട് യൂണിറ്റ് സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.ഗോപൻ പാണ്ഡവത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിഅംഗം അഡ്വ. എം.ലിജു ആമുഖ പ്രഭാഷണവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണവും നടത്തി .അഡ്വ. കെ.ആർ മുരളീധരൻ അഡ്വ.ആർ.രാജശേഖരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ. ഗോപകുമാർ സ്വാഗതവും അഡ്വ. പി സുരേഷ് നന്ദിയും പറഞ്ഞു.