കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പുളിങ്കുന്ന് 5-ാം നമ്പർ ശാഖയിൽ ആറാമത് പ്രതിഷ്ഠാ വാർഷിക ദിനാഘോഷം ഇന്ന് നടക്കും . രാവിലെ 8.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. തന്ത്രി എം എൻ ഗോപാലൻ, ക്ഷേത്രം മേൽശാന്തി ദീപക് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും .10.30ന് കലശഭിഷേകം. 11.30ന് പ്രഭാഷണം. തുടർന്ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7ന് ആലപ്പുഴ റെയ്ബാൻ സൂപ്പർഹിറ്റ്സിന്റെ ഗാനമേള .
23ന് ശാശ്വതികാനന്ദ കുടുംബ യൂണിറ്റ്, 24ന് കുമാരനാശാൻ, ആർ ശങ്കർ കുടുംബ യൂണിറ്റ്, 25ന് സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് , 26ന് ടി.കെ.മാധവൻ കുടുംബയൂണിറ്റ്, 27ന് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ചിറപ്പ് ആഘോഷം. 27ന് വൈകിട്ട് 6 ന് ദേശതാലപ്പൊലിക്ക്. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ശാഖ പ്രസിഡന്റ് ഡി.സനൽകുമാർ, വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമൻ,സെക്രട്ടറി പി.സജീവ്, യൂണിയൻ കമ്മിറ്റിയംഗം പി.ടി.അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.