ചേർത്തല:ചെറുവാരണം ഇലഞ്ഞിക്കൽത്തറ സർപ്പധർമ്മ കുടുംബ ക്ഷേത്രത്തിലെ ദേവ പ്രശ്നം നാളെ രാവിലെ 8ന് നടക്കും. ഇതിന് മുന്നോടിയായി നടന്ന യോഗം കാവുസംരംക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി.ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.മണിയപ്പൻ സ്വാഗതം പറഞ്ഞു.