ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ്,പുതുവത്സരം ആഘോഷിച്ച് നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ. ഉച്ചക്ക് അന്തേവാസികൾക്കായി വിദ്യാർത്ഥികൾ സ്നേഹവിരുന്ന് ഒരുക്കി. കുട്ടികളിൽ കരുണയുടെ വിളക്ക് തെളിയിക്കുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷനായി . പ്രിൻസിപ്പൽ നീനാ സുരേഷ്, പി.ടി.എ പ്രസിഡന്റ്‌ എ.ഷെമീർ, മസ്ജിദുൽ ഇജാബ സെക്രട്ടറി ഷെരീഫ് മൂത്തേടം ,ഷഫീക്ക് ചേലക്കാപ്പളളി, ശാന്തി ഭവൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനോയ് തങ്കച്ചൻ,പി.ടി.എ അംഗങ്ങൾ,വിദ്യാർത്ഥി പ്രതിനിധികൾ ശാന്തിഭവൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.