അമ്പലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിൽ ഇന്ന് രാവിലെ 10ന് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനിയിൽ കാർഷിക മേഖലയിലെ നൂതന സാദ്ധ്യതകൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ നടക്കും. കായംകുളം സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് എ.ജോസഫ് രാജ്കുമാർ ഉദ്ഘാടനം ചെയ്യും.പകൽ 2 മുതൽ പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ അമച്വർ നാടക മത്സരം. വൈകിട്ട് 6 ന് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനിയിൽ ചരിചന്ദന ആൻഡ് ടീമിന്റെ നൃത്തം. രാത്രി 7ന് നിറവ് പന്തളത്തിന്റെ ഞാറ്റൊലി - നാടൻ കലാസന്ധ്യയും നടക്കും.