
അമ്പലപ്പുഴ: ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ മത്സ്യ ത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് പഴുപാറലിൽ ദാമോദരന്റെ മകൻ മുരളി (57) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞു വീണ മുരളിയെ ഒപ്പമുണ്ടായിരുന്നവർ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: മുകേഷ്, മഞ്ജു. മരുമക്കൾ: ബിജീഷ്, അഞ്ജലി.