
ചേർത്തല: കേരള സാബർമതി സാംസ്‌കാരിക വേദിയുടെ ക്രിസ്മസ് ആഘോഷവും കലാ സാഹിത്യ സംഗമവും ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ടോംജോസഫ് ചമ്പക്കുളം ക്രിസ്മസ് സന്ദേശം നൽകി.രാജു പള്ളിപ്പറമ്പിൽ,കെ. ആർ.കുറുപ്പ് മാരാരിക്കുളം,ടി.വി.ഹരികുമാർ,ബേബി തോമസ്,എം.ഇ.ഉത്തമ കുറുപ്പ്,കലവൂർ വിജയകുമാർ, റിനി സണ്ണി എന്നിവർ സംസാരിച്ചു. ക്ലീറ്റസ് പരുത്തിയിൽ,ടി.വി. ഹരികുമാർ,ടി. എസ്.മുരളീധരൻ,സുനിജ ലക്ഷ്മി,മീനാക്ഷിയമ്മ,അശോക് കുമാർ,മംഗളൻ തൈക്കൽ,ശ്രീകല,സി.ടി.സലിം എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.