ആലപ്പുഴ: എല്ലാവർഷവും 10ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുമസ് ഫെയർ ഈ വർഷം കേവലം 6 ജില്ലകളിലായി പരിമിതപ്പെടുത്തിയത് വിവേചനപരമാണെന്നും ഇത്തരം പ്രവണത സർക്കാരിന്റ വർഗീയപരമായ കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നതെന്നും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പാറക്കാടൻ പറഞ്ഞു.
എട്ട് ജില്ലകളെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സംസ്ഥാനത്തെ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലകളെന്നും അല്ലാത്തവയെന്നും വേർതിരിച്ച സർക്കാർ നടപടി അപലപനീയമാണെന്നും വർഗീയ വേർതിരിവിന് വഴിമരുന്ന് ഇടുന്നതാണന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനതയ്ക്ക് ആശ്വാസകരമായിരുന്നു സർക്കാർ ചന്തകളെന്നും അദ്ദേഹം പറഞ്ഞു.