പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 613​-ാം നമ്പർ മാക്കേകടവ് ശാഖ ശ്രീഗൗരിനാഥ ക്ഷേത്രത്തിലെ പൂര മഹോത്സവം 25 മുതൽ ജനുവരി 1 വരെ നടക്കും. 26 ന് പുതിയതായി നിർമ്മിച്ച ഗജമണ്ഡപത്തിന്റെ സമർപ്പണം സ്വാമി ധർമ്മ ചൈതന്യ നിർവഹിക്കും.25 ന് രാവിലെ 8 ന് നാരായണീയപാരായണം, 9 ന് സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, പാൽ അഭിഷേകങ്ങൾ .26 ന് രാവിലെ 8.30 ന് ഗജമണ്ഡപ സമർപ്പണം, ശ്രീനാരായണ മെരിറ്റ് സ്‌കോളർഷിപ്പ് വിതരണം, ശ്രീരാമസ്വാമിക്ക് അഭിഷേകങ്ങൾ, കോൽകളി , രാത്രി 8 ന് ഫ്യൂഷൻ ഡാൻസ് നടനം. 27 ന് രാവിലെ 7 ന് കൊടിക്കയർ കൊടിക്കൂറ വരവ്, 9.30 ന് ക്ഷേത്രാചാര്യൻ വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 11.30 ന് സോപാന സംഗീതം, തിരുവാതിര ദർശനം, വൈകിട്ട് 7 മുതൽ തിരുവാതിര കളി, 9.30 ന് നാട്യാഞ്ജലി. 28 ന് രാവിലെ 9 ന് ആയിരം പറ സമാരംഭം, വൈകിട്ട് 4 ന് മണപ്പുറം ശ്രീഗൗരിനാഥ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേശതാലപ്പൊലി വരവ്. 7 ന് തിരുവാതിര, കൈകൊട്ടിക്കളി. രാത്രി 10 ന് നാടകം. 29 ന് വൈകിട്ട് 4 ന് താലപ്പൊലിവരവ്, തിരുവാതിര രാത്രി 9.30 ന് ദർപ്പണം 2023. 30 ന് വൈകിട്ട് 4 ന് താലപ്പൊലി, തിരുവാതിര, കഥകളിപദക്കച്ചേരി. രാത്രി 8.30 ന് മെഗാ ഇവന്റ്. 31 ന് രാവിലെ 7 ന് ഗജസ്വീകരണം, പൂര വിളംബര ഗജഘോഷയാത്ര, വിളംബരമേളം, കാഴ്ചശ്രീബലി, ആനയൂട്ട്, മകം ഊട്ട്. വൈകിട്ട് 4 ന് പകൽ പൂരം, 7 ന് സേവ, കുടമാറ്റം, പൂമൂടൽ പള്ളിവേട്ട, പള്ളിനിദ്ര ജനവരി 1 ന് ആറാട്ടുത്സവം, ആറാട്ട് പൂജ, ആറാട്ട് വിളക്ക്. വൈദിക ചടങ്ങുകൾക്ക് മേൽശാന്തി അഭിലാഷ് ശങ്കരമഠത്തിൽ കാർമ്മികനാകും. ക്ഷേത്രം ഭാരവാഹികളായ എസ്.വിനയകുമാർ, ആർ.ശ്യാം രാജ്, ലെജിത്ത് ബാബു തുടങ്ങിയവർ നേതൃത്വം നൽകും.