ആലപ്പുഴ: തിരുവമ്പാടി കുര്യാറ്റുപ്പുറത്തില്ലത്തു ശ്രീ കിരാത രുദ്ര മഹാദേവ ക്ഷേത്രത്തിൽ ധനു തിരുവാതിര ഉത്സവത്തോടുനുബന്ധിച്ച് 26 ന് വേട്ടേക്കരൻ പാട്ടുത്സവം നടക്കും. 26 ന് രാവിലെ 8.30 മുതൽ 1008 കുടം ധാര,10.30 ന് വേട്ടേക്കരൻ പാട്ടിന് കുറിയിടുന്നു. തുടർന്ന് ഉച്ചപ്പാട്ട്,രാത്രി 7 ന് വേട്ടേക്കരൻ കോമരത്തിനെ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് പാട്ടിന് ചുരികയോടെ വാദ്യമേളത്തോടെ കളത്തിലേക്ക് എഴുന്നള്ളിക്കുന്നു 8.30 ന് നാളികേരം എറിഞ്ഞുടക്കൽ,അന്നദാനം. തിരുവാതിര ദിവസം 27 ന് രാവിലെ 11 മുതൽ വിശേഷാൽ അഷ്ടാഭിഷേകം, ഉച്ചയ്ക്ക് 12.45 ന് തിരുവാതിര പുഴുക്ക്,രാത്രി 8 ന് 1008 കുടം ധാര.വേട്ടേക്കരൻ പാട്ടിന് നാളികേരം ഭക്തജനങ്ങൾക്ക് സമർപ്പിക്കാം.