അമ്പലപ്പുഴ : അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി നടക്കുന്ന ആഴിപൂജകളിൽ പ്രധാനപ്പെട്ട ആഴിപൂജ ഇന്ന് അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കും. പേട്ട സംഘം അംഗങ്ങളുടെ വഴിപാടായിട്ടാണ് ആഴി പൂജ നടക്കുന്നത്. രാവിലെ 8 ന് പടുക്കവയ്ക്കൽ. തുടർന്ന് അഴി പ്രസാദം തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടക്കും. ക്ഷേത്രത്തിലെ അത്താഴ ശീവേലിക്കുശേഷം മേൽശാന്തി പകർന്നു നൽകുന്ന ആഴി ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഴി സ്ഥലത്തേക്ക് എഴുന്നള്ളിച്ച് ദീപാരാധനക്കുശേഷം ആഴികൂട്ടും. രാത്രി11ന് പടുക്ക ഇളക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള മുഖ്യ കാർമ്മികത്വം വഹിക്കും. കരപ്പെരിയാർ ബി.ഉണ്ണികൃഷ്ണൻ നായർ സഹകാർമ്മികത്വം വഹിക്കും.