കായംകുളം: ഹോളി ട്രിനിറ്റി സ്കൂളിന്റെ 30-ാമത് വാർഷികാഘോഷം ഇന്ന് സ്കൂൾ അങ്കണത്തിൽ നടക്കും. രാവിലെ 9.30 ന് പൊതു സമ്മേളനം എഴുത്തുകാരനും വാഗ്മിയുമായ ഡോ.എം.എം.ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ ജോസ് കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.പറമ്പിൽ ജയകുമാർ, പി.ടി.എ പ്രസിഡന്റ് മുബീന സിയാദ്, ഫാ.ജസ്റ്റിൻ, മുനിസിപ്പൽ കൗൺസിലർ വിജയശ്രീ, വൈസ് പ്രിൻസിപ്പൽ ബിന്ദു ഗോപിനാഥൻ എന്നിവർ സംസാരിക്കും. സ്കൂൾ പ്രിൻസിപ്പൽ മായ.ജി.നായർ വാർഷിക റിപ്പോർട്ട് നന്ദിയും പറയും. തുടർന്ന് സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ.