ഹരിപ്പാട്: ആറാട്ടുപുഴ തറയിൽക്കടവ് എസ്.കെ ഡി.യു.പി സ്കൂളിൽ ലഹരിവിരുദ്ധ ജാഗ്രതാസമിതി രൂപവത്കരണവും ബോധവത്ക്കരണ ക്ലാസും നടന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഡോ.പി.വി.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ഐ.നിഷാദ് അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.എം.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ എം.ഷെഫീക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.റെജിമോൻ, വിജയാംബിക, പ്രഥമാദ്ധ്യാപിക ബി.ഷീജ, ആർ.ജിത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി.കെ. വിഷ്ണു ചെയർമാനും അദ്ധ്യാപകൻ പി.ബിനു കൺവീനറുമായുള്ള

60 അംഗ ജാഗ്രതാസമിതിയെ തിരഞ്ഞെടുത്തു.