ഹരിപ്പാട്: മുതുകുളം തെക്ക് ഗവ.എൽ.പി (വാരണപ്പള്ളി) സ്കൂളിൽ കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ് ഗ്രാമപഞ്ചായത്തംഗം സുസ്മിത ദിലീപ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി.ബിജു അദ്ധ്യക്ഷനായി. അഡ്വ.കെ. സന്തോഷ് കുമാരൻ തമ്പി ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് എസ്. ഹംലത്ത് സ്വാഗതവും കെ.മുരളീധരൻ നന്ദിയും പറഞ്ഞു.