ambala

അമ്പലപ്പുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പറവൂർ ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ശിൽപ്പശാലയിൽ ജില്ലാപ്രസിഡന്റ് എസ്. പവനനാഥൻ അദ്ധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തി പദ്ധതി കാര്യക്ഷമമായി നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മുരളി തഴക്കര, തുളസീ ഭായി, ഡി. ഷാജി, എ .കെ. പ്രസന്നൻ, എ. എം. ഹാഷിർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. പി. സംഗീത സ്വാഗതം പറഞ്ഞു.