
ചേർത്തല ഗവ.സർവന്റ്സ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി അംഗങ്ങൾചുമതല ഏറ്റെടുത്തു. ആദ്യ ഭരണ സമിതി യോഗം ചേർന്ന് പി.ഗിരീഷ് (പ്രസിഡന്റ്) ടി.ജെ.അജിത് (വൈസ് പ്രസിഡന്റ്)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.ദേവരാജ് പി.കർത്ത,വി.സഞ്ജയ് നാഥ്,എച്ച്.മുഹമ്മദ് ഷാ, എം.അരുൺ, കെ.ജെ.സുനീഷ്,വി.വിജുമോൻ,കെ.കെ.അജയൻ,പി.ദിനൂബ്,പി.ലേഖ,ആർ.രമ്യ,പ്രഷ്യ രവീന്ദ്രൻ എന്നിവരാണ് ഭരണ സമിതിയംഗങ്ങൾ.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.ഗിരീഷ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റും എൻ.ജി.ഒ.യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമാണ്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.ജെ.അജിത്ത് നെടുമ്പ്രക്കാട് യു.പി.സ്‌കൂളിലെ അദ്ധ്യാപകനും കെ.എസ്.ടി.എ.ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.