ambala

അമ്പലപ്പുഴ: പൊതുവിദ്യാലസങ്ങളിൽ ഒന്നാം ക്ലാസ്സ് മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അദ്ധ്യാപകരുടെ സംഘടനയായ ഹിന്ദി അദ്ധ്യാപക് മഞ്ച് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് വി.ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അദ്ധ്യാപകർക്ക് അമ്പലപ്പുഴ ഡി.ഇ.ഒ സുമാദേവി ഉപഹാരങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് എസ്.ആർ. സുനിൽകുമാർ അധ്യക്ഷനായി.വി.രാജു, ജയലക്ഷ്മി, കെ.എസ്.ബീന, എൽ.വിഷ്ണുപ്രിയ തുടങ്ങിയവർ സംസാരിച്ചു.