samar-sandesha-jatha

മാന്നാർ : കേന്ദ്ര സർക്കാരിന്റെ സിബിൽ സ്കോർ കെണി തിരിച്ചറിയുക, ഡോ.സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കിസാൻ സഭ, ബി.കെ.എം.യു, എ.ഐ.ഡി.ആർ.എം എന്നീ സംഘടനകൾ, ജനുവരി 7 ന് രാമങ്കരിയിൽ സംഘടിപ്പിക്കുന്ന കർഷക മഹാസംഗമത്തിന്റെ മുന്നോടിയായി നടത്തുന്ന അഡ്വ.സി.എ.അരുൺ കുമാർ നയിക്കുന്ന സമര സന്ദേശ ജാഥ ചെങ്ങന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. ചെന്നിത്തല വാഴക്കൂട്ടം കടവിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം നിർവഹിച്ചു.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ സി.എ.അരുൺ കുമാർ, വൈസ് ക്യാപ്റ്റൻ ആർ.അനിൽകുമാർ, ജാഥാ ഡയറക്ടർ കെ.ജി.സന്തോഷ്, ജാഥാ അംഗങ്ങളായ ജി.ഹരികുമാർ, കെ.ജയമോഹൻ, ബി.ലാലി, സാറാമ്മ തങ്കപ്പൻ, മണ്ഡലം അസി.സെക്രട്ടറി കെ.ആർ.രഗീഷ്, എം.എൻ സുരേഷ് എന്നിവർ സംസാരിച്ചു.