
ചാരുംമൂട് : താമരകുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾ വീട്ടിൽ തന്നെ നിർമ്മിച്ചുക്കൊണ്ടു വന്ന വിവിധങ്ങളായ വിഭവങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു .എച്ച് എം .എ.എൻ.ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം.സഫീന ബീവിമാതൃസംഗമം,കൺവീനർ ഫസീല ബീഗം, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകല,ബിജു കുമാർ, എച്ച് .റിഷാദ്,ഷംസുദീൻ,സ്റ്റാഫ് സെക്രട്ടറിമാരായ സി.എസ്.ഹരികൃഷ്ണൻ,പി.എസ്.ഗിരീഷ് കുമാർ,സീനിയർ അദ്ധ്യാപകൻ ആർ. ഹരിലാൽ എന്നിവർ പങ്കെടുത്തു.