
അമ്പലപ്പുഴ : കേരളത്തെ പ്രതിനിധീകരിച്ച് നാഗ്പൂരിൽ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിതാ ഫാത്തിമയുടെ നീതി നേടി ഒന്നാം വാർഷികത്തിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു പ്രതിഷേധിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഡ്വ.അൽത്താഫ് സുബൈർ അദ്ധ്യക്ഷനായി. ആക്ഷൻ കൗൺസിൽ ചെയർമാൻ യു.എം.കബീർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സജിമോൻ,യാസിർ തുണ്ടിൽ ,ഷുക്കൂർ മോറീസ് ,ഡി.എസ്.സദറുദ്ധീൻ ,സുനീർ ബിസ്മി ,ഫഹദ് റഹ്മാൻ ,സൈഫ് മോറീസ് ,മുനീർ മുസ്‌ലിയാർ ,ഉനൈസ് തട്ടാപറമ്പിൽതുടങ്ങിയവർ സംസാരിച്ചു