കുട്ടനാട്: ശ്രീനാരായണ ഗുരുദേവ ധർമ്മ പ്രചാരകനും വാഗ്മിയും എഴുത്തുകാരനും കുട്ടമംഗലം എസ്.എൻ.ഡി.പി ഹൈസ്ക്കൂളിലെ അദ്ധ്യാപകനും വലിയ ശിഷ്യസമ്പത്തിന്റെ ഉടമയും രാമങ്കരി ബ്രില്ല്യന്റ് കോളേജ് സ്ഥാപകനുമായ ജി.എൻ.സുകുമാരൻ കാരാംഞ്ചേരിയുടെ നവതി ആഘോഷം ഇന്ന് നടക്കും. മാമ്പുഴക്കരി ക്രിസ് ആഡിറ്റോറിയത്തിൽ രാവിലെ 10നാണ് സമ്മേളനം.