ആലപ്പുഴ: ജില്ലയിൽ സപ്ളൈകോയുടെ ന്യായവിലച്ചന്ത ഇല്ലാത്തതിന്റെ ക്ഷീണം തീർക്കാൻ കൺസ്യൂമർഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി ഇന്ന് തുറക്കും. പുന്നപ്ര വയലാർ സ്മാരക ഹാളിൽ രാവിലെ 11ന് ആരംഭിക്കുന്ന വിപണന കേന്ദ്രം 30 വരെ പ്രവർത്തിക്കും.13 ഇന നിത്യോപയോഗ സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ പൊതുവിപണിയെക്കാൾ 30 മുതൽ 50ശതമാനം വരെയും ഇളവിൽ ഇവിടെ നിന്ന് വാങ്ങാം. നോൺ-സബ്‌സിഡി ഇനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്.
ഓരോ ജില്ലയിലും ഒരോ കേന്ദ്രങ്ങളാണ് ഉണ്ടാവുക. ദിവസേന ആദ്യമെത്തുന്ന 300 പേർക്കാണ് സബ്‌സിഡിയോടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുക.
തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. ഞായറാഴ്ചയായ 24നും വിപണി തുറക്കും.
പ്രതീക്ഷിക്കുന്ന വിൽപ്പന
സബ്‌സിഡി ഇനം : ₹ 5കോടി
നോൺസബ്‌സിഡി : ₹10 കോടി
ത്രിവേണിസ്റ്റോറുകളും സജ്ജം
സംസ്ഥാനത്തെ 175 ത്രിവേണിസ്റ്റോറുകൾ, 27മൊബൈൽ ത്രിവേണിസ്റ്റോറുകൾ വഴിയും പൊതു മാർക്കറ്റിനേക്കാൾ വില കുറച്ച് നിത്യോപയോഗ സാധനങ്ങൾ നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ത്രിവേണി തേയില, ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടികൾ, സേമിയ, പാലട, അരിയട, ചുവന്നൂള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കിയാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്.
സബ്സിഡി സാധനങ്ങൾ
( ഇനം, ലഭിക്കുന്നഅളവ്, വില (രൂപയിൽ) )
1 ജയ അരി...........5കിലോ........125
2 കുറുവ അരി......5കിലോ..........125
3 കുത്തരി............5കിലോ............120
4 പച്ചരി................. 2കിലോ.............46
5 പഞ്ചസാര......... കിലോ...............22
6 ചെറുപയർ.... 500ഗ്രാം...............74
7 വൻകടല........ 500ഗ്രാം................43
8 ഉഴുന്ന്............. 500ഗ്രാം...............66
9 വൻപയർ........ 500ഗ്രാം...............45
10 തുവരപ്പരിപ്പ്...500ഗ്രാം...............65
11 മുളക്.............. 500ഗ്രാം...............75
12 മല്ലി.................. 500ഗ്രാം..............79
13 വെളിച്ചെണ്ണ.... 500ഗ്രാം.............46