
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജിൽ സപ്തദിന എൻ .എസ്. എസ് ക്യാമ്പിന് തുടക്കമായി. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭ ബാലൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, പഞ്ചായത്തംഗം നിഷ മനോജ്, പി.ടി.എ വൈസ് പ്രസിഡൻറ് രഹന മസ്താൻ, സെക്രട്ടറി ഡോ.ആർ. ജയരാജ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ദാനിയേൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. എസ്. ഷജിം, അഞ്ജന രാധാകൃഷ്ണൻ, അനന്തപത്മനാഭൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. ജി. അഭിലാഷ് കുമാർ സ്വാഗതം പറഞ്ഞു.