
അമ്പലപ്പുഴ: എസ്.എൻ.എം പൂർവവിദ്യാർത്ഥികളുടെ ക്രിസ്മസ് ആഘോഷം ശാന്തി ഭവനിൽ നടന്നു. പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ സ്കൂളിലെ 90 ബാച്ച് വിദ്യാർത്ഥികളാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്. ഉച്ചഭക്ഷണവും ഇവരുടെ വകയായിരുന്നു. ചെയർമാൻ സ്മിതാ ഷെഫീക്, കൺവീനർ മഞ്ചുനാഥ്, ശ്രീകാന്ത്, മിനി സുധീഷ് എന്നിവർ നേതൃത്വം നൽകി. പൂർവ വിദ്യാർത്ഥികൾക്ക് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.