cxg

ആലപ്പുഴ : കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ജനപ്രിയ സർവീസായ കൂത്താട്ടുകുളം - ശിവഗിരി സർവീസിൽ കഴിഞ്ഞ ദിവസം യാത്രയ്ക്കെത്തിവർക്ക്

ടിക്കറ്റിനൊപ്പം കിട്ടിയത് ക്രിസ്‌മസ് കേക്കും പുതുവത്സര ആശംസയും. ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്‌മയാണ് തുടർച്ചയായ രണ്ടാം വർഷവും വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. യാത്രക്കാരായ സുജിത്ത്, ധന്യ, അശ്വതി, ആൻസി തുടങ്ങിയവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ ആലപ്പുഴ യൂണിറ്റ് ഓഫീസർ അശോക് കുമാർ,​ ജനറൽ സി.ഐ രഞ്ജിത്ത്,​ സൂപ്രണ്ട് ഷൈലജ, അനിത, സണ്ണി പോൾ , അനിൽകുമാർ ബസിലെ ഡ്രൈവർ പിറവം സ്വദേശി പി.ബി.ബിജു,​ കണ്ടക്ടർ കൊല്ലം സ്വദേശി ഷെറിൻ ജോർജ് യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നായിരുന്നു കേക്ക് വിതരണം. ബസിലെ ക്രിസ്‌മസ് - പുതുവത്സര അലങ്കാരങ്ങൾ യാത്രക്കാർക്ക് മാത്രമല്ല,​ പൊതുജനങ്ങൾക്കും വേറിട്ട കാഴ്ച സമ്മാനിച്ചു.