
പൂച്ചാക്കൽ : ശ്രീകണ്ഠേശ്വരം ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ 2023- 25 വർഷത്തെ യൂണിയൻ സ്പോർട്സ് ക്ലബിന്റെ ഉദ്‌ഘാടനം നവാഗത സംവിധായകൻ
നിസാമുദ്ദീൻ നാസർ, വയലിനിസ്റ്റ് ഡോ.ബിജുമല്ലാരി, സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ടോണി ഗ്രീച്ചൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. യൂണിയന്റെ ലോഗോ പ്രകാശനം നിസാമുദീൻ നാസറും ആർട്സ് ക്ലബിന്റെ ലോഗോ പ്രകാശനം ഡോ.ബിജു മല്ലാരിയും സ്പോർട്സ് ക്ലബിന്റെ ലോഗോ പ്രകാശനം ടോണി ഗ്രീച്ചനും നിർവഹിച്ചു.
യൂണിയൻ ചെയർപേഴ്സൺ യു.ഫർസാന അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് മണീഷ് ദിവാകർ, നടൻ റിയാസ് പത്താൻ, എസ്.എൻ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ വി.ദിലീപ് കുമാർ, പി.ടി.എ പ്രസിഡന്റ് ടി.പി.പ്രസാദ്, കോളേജ് പ്രിൻസിപ്പാൾ ബിബി തോമസ്, സ്റ്റാഫ് അഡ്വൈസർ എ.അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബിജുമല്ലാരിയുടെ സംഗീതവിരുന്നും നടന്നു.