ആലപ്പുഴ: സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡറുകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പ് 8ന് നടക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 8ന് രാവിലെ 10.30ന് നടക്കും. പരാതിക്കാരിൽ നിന്നും വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്ന് പരാതികൾ സ്വീകരിക്കും. ജില്ലയിലെ മഹിളാ മന്ദിരം, സാന്ത്വൻ സ്‌പെഷ്യൽ സ്‌കൂൾ, ജെൻഡർ പാർക്ക്, കുടുംബശ്രീ യൂണിറ്റ്, ശിശുക്ഷേമ സമിതി, അമ്മത്തൊട്ടിൽ, വനിതാ ശിശു ഹോസ്പിറ്റൽ, ജൂവൈനൽ ജസ്റ്റിസ് ഹോം, കെയർഹോം ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്നീ സ്ഥാപനങ്ങളും സമിതി സന്ദർശിക്കും.