ആലപ്പുഴ: ജനുവരി ഒന്നുമുതൽ ആലപ്പുഴ നഗരസഭയിൽ നിന്നുള്ള സേവനങ്ങളും ഭരണ സംവിധാനവും പൂർണമായും ഡിജിറ്റലാകും. ഇതോടെ,​ നഗരസഭയിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് പൂർണമായും ഓൺലൈൻ വഴി ലഭിക്കും. ജനുവരി മുതൽ പൂർണമായും ഓൺലൈൻ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്നും കെ-സ്മാർട്ട് സോഫ്റ്റ് വെയർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡേറ്റാ പോർട്ടിംഗ് പൂർത്തിയാക്കാൻ നഗരസഭയിൽ നിന്നുള്ള സേവനങ്ങൾ 27 മുതൽ 5 ദിവസത്തേക്ക് തടസപ്പെടുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.