1

കുട്ടനാട്: ശ്രീനാരായണഗുരുദേവ ധർമ്മപ്രചാരകനും വാഗ്മിയും എഴുത്തുകാരനും കുട്ടമംഗലം എസ്.എൻ.ഡി.പി ഹൈസ്ക്കൂളിലെ അദ്ധ്യാപകനും രാമങ്കരി ബ്രില്ല്യന്റ് കോളേജ് സ്ഥാപകനുമായ ജി.എൻ.സുകുമാരൻ കാരാംഞ്ചേരിയുടെ നവതി ആഘോഷം മാമ്പുഴക്കരി ക്രിസ് ഓഡിറ്റോറിയത്തിൽ നടന്നു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റിയംഗം സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണവും വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അനുഗ്രഹപ്രഭാഷണവും നടത്തി. ജൈവ ആചാര്യൻ കെ.വി.ദയാൽ,​ വാർഡ് അംഗം ആർ.രാജുമോൻ,​ രാമങ്കരി കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസഫ് ചേക്കോടൻ,​ കുട്ടമംഗലം എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ബി.ആർ.ബിന്ദു,​ അഡ്വ.എം.എം.അപ്പച്ചൻ കുട്ടി, ബ്രില്ല്യന്റ് കോളേജ് പൂർവ്വവിദ്യാർത്ഥികളായ എ.എസ്.അജിത്ത്, എൻ.അനിൽകുമാർ,​ മഹാത്മയൂത്ത് ക്ലബ് രക്ഷാധികാരി എൻ.ഐ.തോമസ്,​ സാമൂഹ്യപ്രവർത്തകരായ അരവിന്ദാക്ഷൻ,​ എ.കെ. ഷംസുധൻ തുടങ്ങിയവർ സംസാരിച്ചു. ജീമോൻ കാരാഞ്ചേരിൽ സ്വാഗവും ബൈജു കാരാഞ്ചേരിൽ നന്ദിയും പറഞ്ഞു.